A PORTAL FOR VARIOUS SAYYID FAMILIES OF KERALA

Our aims

ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും


സയ്യിദന്മാർക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യുക എന്ന സദുദ്ദേശ്യത്തോടുകൂടി തുടക്കം കുറിച്ച ഒരു സംരംഭമാണിത്.


നമ്മിൽ പലരും വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അനുഭവിക്കുന്നവരും സഹായങ്ങൾ ആവശ്യമുള്ളവരുമാണ് എന്ന യാഥാർത്ഥ്യം തിരസ്കരിച്ചു കൂടാ!. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ ധാരാളമാണ് വലിയ ദാരിദ്ര്യം പലപ്പോഴും ദീനീ ചര്യകളിൽ നിന്ന് പുറകോട്ടടിക്കാൻ അവരെ പ്രേരിപ്പിക്കുന്നു അങ്ങനെ മുസ്ലിം ഉമ്മത്തിന് മാതൃകയാകേണ്ട പല വ്യക്തികളും കുടുംബങ്ങളും വളരെ മോശമായ സാംസ്കാരിക ചുറ്റുപാടുകളിൽ അകപ്പെട്ടു പോകുന്നു. ഈ പ്രശ്നത്തിന് ഒരളവ് വരെ പരിഹാരം കാണാനാകുമോ എന്ന ചിന്തയിൽ നിന്നു കൂടിയാണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്.

ബിസിനസ്

എന്തെങ്കിലും ചെറിയ ഒരു ബിസിനസ് ചെയ്തു കുടുംബം പോറ്റാൻ താല്പര്യപ്പെടുന്ന ധാരാളം പേർ പ്രത്യേകിച്ചും സ്ത്രീകളിലുണ്ട്. നമ്മുടെ കുടുംബത്തിലെ സ്ത്രീകൾക്കാണെങ്കിൽ വെളിയിൽ പോയി ജോലി ചെയ്യുകയോ ബിസിനസ് നടത്തുകയോ ചെയ്യാൻ നമ്മുടെ സംസ്കാരവും പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ വിധിവിലക്കുകളും അനുവദിക്കുന്നില്ല. നിരാലംബരായ കുടുംബിനികളുടെ എണ്ണം കുറവല്ല, കുടുംബം പോറ്റാൻ അവർ എടുക്കുന്ന ത്യാഗവും ചെറുതല്ല. അത്തരം സ്ത്രീകൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ജോലികളെക്കുറിച്ചും ഈ സംരംഭം ഉപദേശ നിർദ്ദേശങ്ങൾ നൽകുകയോ സഹായങ്ങൾ നൽകുകയോ ചെയ്യുന്നു

ജോലി

അനുയോജ്യമായ ജോലി കണ്ടെത്താൻ കഴിയാത്തതു കൊണ്ടുള്ള സാമ്പത്തിക പ്രയാസം സർവ്വസാധാരണമാണല്ലോ!. എന്തെങ്കിലും ബിസിനസ് ചെയ്യാൻ താല്പര്യം ഇല്ലാതിരിക്കുകയോ അതുകൊണ്ട് നടക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്നവർ ധാരാളമാണ്. എല്ലാവർക്കും എല്ലാ ജോലികളും വഴങ്ങിക്കൊള്ളണമെന്നില്ല, ചില ജോലികളിലും താല്പര്യമില്ലാത്തവരും ഉണ്ടായേക്കും, ചിലജോലികളിലേർപ്പെട്ടതിന് ശേഷം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു പിൻമാറിയവരുമുണ്ടാകാം. അനുയോജ്യമായ ജോലികൾ കണ്ടെത്താൻ ഈ സംരംഭം നമ്മെ സഹായിക്കും

വിവാഹം

വധൂവരന്മാർ ധാരാളമാണെങ്കിലും അനുയോജ്യമായവരിലേക്ക് എത്തിപ്പെടാൻ പലപ്പോഴും കഴിയാതെ പോകുന്ന അവസ്ഥ സംജാതമാകാറുണ്ട്, ഈ പ്രശ്നത്തിനും ഒരളവിൽ പരിഹാരം നിർദ്ദേശിക്കാനും ഫലത്തിലേക്ക് എത്തിക്കാനും ഈ സംരംഭത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ പലരും, പല വിഭാഗക്കാരുടേതായി ഇങ്ങനെയുള്ള സംവിധാനങ്ങൾ നടത്തിക്കൊണ്ടു പോകുന്നുണ്ട്. ഒരു തങ്ങൾ മാട്രിമോണിയലായി നമുക്കും പ്രവർത്തിക്കാൻ കഴിയുമല്ലോ

ആത്മീയത

അന്ത്യപ്രവാചകൻ ലോകഗുരു നബി തിരുമേനിയുടെ രക്തബന്ധങ്ങളായ സയ്യിദന്മാർ അവിടുത്തെ സുന്നത്ത് മുറുകെപ്പിടിച്ചു ജീവിക്കുന്നവരും ഉയർന്ന സാംസ്കാരിക നിലവാരമുള്ള വരും ഉമ്മത്തിന് വഴികാട്ടികളും ആകേണ്ടവരാണ്. വഹ് യിന്റെ വിളിയാളം വന്നപ്പോൾ തിരുമേനി ആദ്യം കേന്ദ്രീകരിച്ചത് അവിടത്തെ കുടുംബത്തെ തന്നെയായിരുന്നു. പിന്നീട് അല്ലാഹുവിൻറെ വിധിവിലക്കുകളെ കുറിച്ച് ആദ്യമായി തിരുമേനി ഉണർത്തിയിട്ടുള്ളതും അവിടത്തെ കുടുംബത്തെ തന്നെയായിരുന്നു . സയ്യിദന്മാരെ ആത്മീയമായി വഴി നടത്തുന്നതിനും ഉന്നതിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ ഈ പ്ലാറ്റ്ഫോം വഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.